Asianet News MalayalamAsianet News Malayalam

കേരളം സിപിഎമ്മിന്റെ തറവാട്ടുസ്വത്തല്ല, ജനത്തിന്റെ പേരിൽ തട്ടിപ്പിന് ശ്രമമെന്നും വി മുരളീധരൻ

കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട. കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞ് തട്ടിപ്പുനടത്താൻ ശ്രമിക്കണ്ട

V Muraleedharan attack on CPIM and Kerala government over corruption allegations
Author
Thiruvananthapuram, First Published Nov 14, 2020, 5:45 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിലും സിഎജിക്കെതിരായ ധനമന്ത്രിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലും സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകുകയാണ് ചെയ്യുന്നത്. കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ല. കേരളത്തിനെതിരായ നടപടിയായി ഇത്തരം കാര്യങ്ങളെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട. കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞ് തട്ടിപ്പുനടത്താൻ ശ്രമിക്കണ്ട. അത്തരം തട്ടിപ്പുകൾ തടയും. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ സ്വർണകടത്തിലെ പണം വന്നതിനെക്കുറിച്ചാണ് ധനമന്ത്രി മറുപടി പറയേണ്ടത്. എല്ലാം കോടിയേരിയുടെ തലയിൽ കെട്ടിവച്ച് നല്ലപിള്ള ചമയാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios