പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ വി മുരളീധരൻ. മണ്ഡലം കഴക്കൂട്ടമാണ്. കഴക്കൂട്ടത്ത് തന്നെയാണ് താമസിക്കുന്നതും അവിടം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതും. സജീവമായി എല്ലാ കാര്യത്തിലും ഇടപെടുന്നുമുണ്ട്. എന്നാൽ സ്ഥാനാര്‍ത്ഥിയാകണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കേന്ദ്ര നേതൃത്വം പറഞ്ഞാൽ അത് അനുസിക്കുമെന്നാണ് വി മുരളീധരന്‍റെ പ്രതികരണം. 

പാർട്ടി പറഞ്ഞാൽ അത് അനുസരിക്കും. കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. ഒ രാജഗോപാല്‍ അടക്കമുള്ളവര്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.