നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണിത്. കോൺഗ്രസ് ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെങ്കിൽ അത് ജനങ്ങളോട് വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ വിശ്വാസികളോടുള്ള അവഗണനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണിത്. കോൺഗ്രസ് ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെങ്കിൽ അത് ജനങ്ങളോട് വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും മാർകിസ്റ്റ് പാർട്ടി പിന്നുണ നൽകുകയാണെന്നും വി മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. മാ‍ർകിസ്റ്റ് പാർട്ടിയുടെ കോട്ടയായ മട്ടന്നൂരിലാണ് കൈവെട്ട് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത്. കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാകുമോ എന്ന് കേരളത്തിലെ ജനങ്ങള്‍ ഭയക്കുകയാണെന്നും വി മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്