തിരുവനന്തപുരം; രക്തസമ്മർദ്ദത്തെ തുട‍ർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബ ഡോക്ടർ ഭരത്ചന്ദ്രൻ അറിയിച്ചു. വിദഗ്ദ്ധ പരിശോധനക്കായി വി എസിനെ ശ്രീചിത്രയിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയിലേക്ക് മാറ്റുന്നത്. ഇന്നലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ ചെറിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. ന്യൂറോ പരിശോധനക്കായാണ് ശ്രീചിത്രയിലേക്ക് മാറ്റുന്നതെന്നും ഡോക്ടർ ഭരത്ചന്ദ്രൻ വ്യക്തമാക്കി.