Asianet News MalayalamAsianet News Malayalam

സജീവ രാഷ്ട്രീയത്തിലേക്കില്ല; ബിജെപി അധ്യക്ഷനാകാനുമില്ലെ‌ന്ന് വൽസൻ തില്ലങ്കേരി

നിലവിലെ അധ്യക്ഷന്റെ കാലാവധി കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പാർട്ടിയിൽ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സംഘടനാപരമായ സംവിധാനങ്ങൾ ഉണ്ടെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു

valsan thillankeri has said that he will not be the bjp state president
Author
Thiruvananthapuram, First Published Sep 24, 2021, 12:49 PM IST

തിരുവനന്തപുരം: താൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ്
വത്സൻ തില്ലങ്കേരി. താൻ അതിന് തയ്യാറായിട്ടില്ല. ആശയ വിനിമയം ഒന്നും നടന്നിട്ടില്ല. സജീവ രാഷ്ട്രീയം ഇപ്പോൾ പരിഗണനയിൽ ഇല്ല. നിലവിലെ അധ്യക്ഷന്റെ കാലാവധി കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പാർട്ടിയിൽ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സംഘടനാപരമായ സംവിധാനങ്ങൾ ഉണ്ടെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു. 

സംസ്ഥാന സർക്കാർ മലബാർ കലാപത്തിന് 75ാം സ്വതന്ത്ര വർഷികത്തേക്കാൾ പ്രാധാന്യം നൽകുന്നുവെന്ന് വൽസൻ തില്ലങ്കേരി കുറ്റപ്പെടുത്തി. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാതെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രതിമ സ്ഥാപിക്കാനാണ് സർക്കാർ ശ്രമം. മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. രക്തസാക്ഷികൾക്കായി പ്രതിമ സ്ഥാപിക്കണമെന്നും വൽസൻ തില്ലങ്കേരി ആവശ്യപ്പെട്ടു.മലബാർ കലാപ ചരിത്രം വ്യക്തമാക്കി, ഹിന്ദു ഐക്യവേദി സംസ്ഥാനത്തും ദില്ലിയിലും നാളെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ദില്ലിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് പങ്കെടുക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയായ വൽസൻ തില്ലങ്കേരി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios