തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകർക്കെതിരായ കേസ് മജിസ്ട്രേറ്റ് ദീപ മോഹൻ പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് മജിസ്ട്രേറ്റ് പൊലീസിന് മൊഴി നൽകി. മജിസ്ട്രേറ്റിനെ തടഞ്ഞുവച്ചതിന് ബാർ അസോസിയേഷൻ മാപ്പു പറഞ്ഞിരുന്നു. മജിസ്ട്രേറ്റിന്റെ പരാതിയിൽ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസുണ്ടായിരുന്നത്.

ചീഫ് ജസ്റ്റിസിന്‍റെ ഇടപെടലിനെത്തുടര്‍ന്ന്, മജിസ്ട്രേറ്റിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകര്‍ പിന്‍വലിച്ചിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകര്‍ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത്.