കൊച്ചി: ഭീകര സംഘടനായ ഐഎസിൽ ചേർന്ന് ഏഷ്യാൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയതെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീനിനെതിരായ വിധി പ്രസ്താവം വെള്ളിയാഴ്ച നടക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് വിധി പറയുക. ഐഎസിനായി യുദ്ധത്തിൽ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ. 

തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി ഹാജയെങ്കിലും വർഷങ്ങളായി തമിഴ്നാട് തിരുനെൽവേലിയിലാണ്  താമസം. കനകമല തീവ്രവാദ കേസിലും സുബഹാനി ഹാജ മൊയ്തീൻ പ്രതിയാണെങ്കിലും ഇയാളുടെ കേസ് പ്രത്യേക വിചാരണ നടത്തുകയായിരുന്നു.