Asianet News MalayalamAsianet News Malayalam

കൈക്കൂലി വാങ്ങിയ കൊമേഴ്സ്യൽ ടാക്സ് ഉദ്യോഗസ്ഥർക്ക് തടവും പിഴയും

തലശ്ശേരി വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 
 

vigilance court punished commerical tax officers
Author
Kannur, First Published Aug 31, 2021, 5:22 PM IST

കണ്ണൂർ: കൈക്കൂലി കേസിൽ കൊമേഴ്സ്യൽ ടാക്സ് ഉദ്യോഗസ്ഥർക്ക് തടവും പിഴയും. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ കൈക്കൂലിക്കേസിൽ കൊമേഴ്സ്യൽ സെയിൽ ടാക്സ് ഇൻസ്പെക്ടറും പ്യൂണും കുറ്റക്കാരെന്ന് കോടതി. തളിപ്പറമ്പ് സ്വദേശിയായ ഇൻസ്പെക്ടർ പി അബ്ദുൾ നാസർ, ശ്രീകണ്ഠാപുരം സ്വദേശിയായ പ്യൂൺ ഇ പി സന്ദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. അബ്ദുൾ നാസറിന് 2 വർഷം തടവും 1,60,000 രൂപ പിഴയും, സന്ദീപിന് 1 വർഷം തടവും 60000 രൂപ പിഴയുമാണ് ശിക്ഷ. 2012ൽ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന സുനിൽ ബാബു കോളോത്തും കണ്ടിയാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. തലശ്ശേരി വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

Follow Us:
Download App:
  • android
  • ios