കാസര്‍കോട്: കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഡ്രൈവിംഗ് സ്കൂൾ ഏജന്‍റിന്‍റെ കയ്യിൽ നിന്നും കൈക്കൂലി നൽകാൻ കൊണ്ടുവന്ന 1,97,000 രൂപ പിടിച്ചെടുത്തു. പണം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് നൽകാൻ കൊണ്ടുവന്നതെന്ന് ഏജന്‍റ് പറഞ്ഞു. വിതരണം ചെയ്യാതെ പിടിച്ചു വച്ച 70 ലൈസൻസുകളും കണ്ടെടുത്തു.