തിരുവനന്തപുരം; അങ്കണവാടികളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. അങ്കണവാടിയിലെ കുട്ടികള്‍ക്കായി ഗ്രാമപഞ്ചായത്ത് വാങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മറിച്ചുവിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി.

ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ചോ വിതരണത്തെ കുറിച്ചോ കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. ക്വട്ടേഷൻ വിളിക്കാതെയാണ് പല പഞ്ചാത്തുകളിലും ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതെന്നും വിജിലൻസ് പരിശോധന റിപ്പോ‍ർട്ടിൽ പറയുന്നു. ഓപ്പറേഷൻ വെൽഫയർ എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.