Asianet News MalayalamAsianet News Malayalam

ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിനെതിരെ കേസെടുക്കും, റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി

ആസിഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താൻ വിജിലൻസ് സർക്കാറിന് ശുപാർശ നൽകും. 

vigilance will take case against asif k yusuf
Author
Thiruvananthapuram, First Published Jan 18, 2020, 11:04 AM IST

തിരുവനന്തപുരം: ഐഎഎസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താൻ വിജിലൻസ് സർക്കാറിന് ശുപാർശ നൽകും. ആസിഫ് ഹാജരാക്കിയ രേഖ തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലൻസ് നടപടി.  

സംവരണം ആനുകല്യം വഴി ഐഎഎസ് ലഭിക്കാൻ ആസിഫ് കെ യൂസഫ് വരുമാനം കുറച്ചു കാണിച്ചുള്ള സർട്ടിഫിക്കറ്റ് യുപിഎസ്‍സിക്ക് നൽകിയെന്നാണ് പരാതി. ക്രീമിലയർ ഇതര വിഭാഗത്തിന്‍റെ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോർട്ട് നൽകിയതെന്ന് എറണാകുളം ജില്ലാ കളക്ടർ കണ്ടത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് വിജിലൻസിന്‍റെ  റിപ്പോർട്ട്. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ആസിഫിനെതിരെ അന്വേഷണം നടത്തിയത്.

കുടുംബം ആദായനികുതി അടക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥിയെന്ന് തെളിക്കാൻ ക്രീമിലെയർ ഇതരവിഭാഗത്തിൽപ്പെടുന്ന സർട്ടിഫിക്കറ്റാണ് ആസിഫ് യുപിഎസ്‍സിക്ക് നൽകിയത്. ഇതുനസരിച്ചാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. 2015ൽ ആസിഫ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന് 1.8 ലക്ഷം വരുമാനം മാത്രമാണ് ഉള്ളതെന്ന കണയന്നൂർ തഹസിൽദാറുടെ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഐഎഎസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ; ആസിഫ് കെ യൂസഫിനെതിരായ പരാതിക്കാരനിൽ നിന്നും വിജിലൻസ് മൊഴി

ആസിഫിൻറെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്‍റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2015ൽ കണയന്നൂർ തഹസിൽദാർ നൽയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തിയാണ് കളക്ടർ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആസിഫിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച പരാതിക്കാൻ തന്നെ വിജിലൻസിനെയും സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios