രാത്രി തന്നെ രേഖാമൂലം പോലീസിൽ പരാതി നൽകി.  ഇതുവരെ പോലീസ്  തിരക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.  

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ അതിക്രമം. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്തു. ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിച്ചു. സംഭവത്തിൽ പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം. രാത്രി തന്നെ രേഖാമൂലം പോലീസിൽ പരാതി നൽകി. ഇതുവരെ പോലീസ് തിരക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയിരുന്നു. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്. 

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News