ഇടുക്കി: ഇടുക്കി കുട്ടിക്കാനത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കൊവിഡ് രോഗിയായ പൊലീസുകാരന്റെ അതിക്രമം. മദ്യപിച്ചെത്തിയ ഇയാൾ മറ്റ് രോഗികൾക്ക് നേരെ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തെന്ന് പരാതി. ഡോക്ടർമാരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ ആയ ഇയാളെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെകുന്നേരമാണ് കൊവിഡ് സെന്ററിൽ എത്തിച്ചത്. ഒരു മണിക്കൂറോളം അതിക്രമം കാട്ടിയ ഇയാളെ കഷ്ടപ്പെട്ടാണ് ഡോക്ടർമാർ മറ്റൊരു മുറിയിലിട്ട് പൂട്ടിയത്.