Asianet News MalayalamAsianet News Malayalam

വിസ്മയയുടെ മരണം വഴിത്തിരിവാകുന്നു; സ്ത്രീധന പ്രശ്നത്തിൽ നോഡൽ ഓഫീസർക്ക് ഇന്ന് ലഭിച്ചത് 108 പരാതികൾ

ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിട്ടുണ്ട്

Vismaya death becomes trend Kerala state nodal officer got 108 complaints of dowry over phone in last 24 hours
Author
Thiruvananthapuram, First Published Jun 23, 2021, 8:12 PM IST

തിരുവനന്തപുരം: കൊല്ലത്തെ വിസ്മയയുടെ മരണം കേരളത്തിൽ വഴിത്തിരിവാകുന്നു? സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇന്ന് ലഭിച്ചത് 108 പരാതികൾ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ ആര്‍ നിശാന്തിനിയാണ് സ്ത്രീധന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന നോഡൽ ഓഫീസർ. 

ഇന്ന് നിശാന്തിനിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും പരാതി നൽകിയത്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്കാണിത്. 

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955 ആണ്. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.

Follow Us:
Download App:
  • android
  • ios