വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്.

തിരുവനന്തപുരം: വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍. വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്. അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകു എന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് കാര്യങ്ങൾ ഉറപ്പാക്കി മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി

1- ദേശീയ സുരക്ഷ ഉറപ്പാക്കും

2- പൊതു താൽപ്പര്യം സംരക്ഷിക്കും

3- നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല

4- നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം

5-ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം

ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മത്സമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

YouTube video player