Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം തുറമുഖം ഇനി 'വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീപോർട്സ് തിരുവനന്തപുരം', ലോഗോയും പുറത്തിറക്കി

അന്താരാഷ്ട്ര ബ്രാൻഡിംഗ് സാദ്ധ്യതകൾ ലക്ഷ്യമിട്ടാണ്  ലോഗോ ഡിസൈനിംഗ്. രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുകയാണ് ലക്ഷ്യം

vizinjam port logo and official name released
Author
First Published Sep 20, 2023, 2:27 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗിക പേരും ലോഗോയുമായി. വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീപോർട്സ് തിരുവനന്തപുരം എന്ന പേരിൽ ഇനി കേരളത്തിന്‍റെ  സ്വപ്ന പദ്ധതി അറിയപ്പെടും. തുറമുഖത്തിന്‍റെ  ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുറമുഖത്തിന്‍റെ  പേരിൽ തിരുവനന്തപുരം ഉൾപ്പെടുത്തണം  എന്ന ആവശ്യം ശക്തമായിരുന്നു. വിഴിഞ്ഞത്തെ ഒഴിവാക്കരുതെന്നും അഭിപ്രായമുണ്ടായിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് ഓദ്യോഗിക പേരിലേക്ക് എത്തിയത്. 

അന്താരാഷ്ട്ര ബ്രാൻഡിംഗ് സാദ്ധ്യതകൾ ലക്ഷ്യമിട്ടാണ്  ലോഗോ ഡിസൈനിംഗ്. രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ  ഉയർത്തുകയാണ് ലക്ഷ്യമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ സ്ഥലം എംഎൽഎയെയും എംപിയെയും ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥലം എൽഎഎ എം.വിൻസെന്‍റും പേര് പ്രഖ്യാപനത്തിനെത്തി. 


ഇനി കാത്തിരിപ്പ് ആദ്യ കപ്പലെത്തുന്ന ദിവസത്തിനായാണ്.ചൈനയിൽ നിന്ന് പുറപ്പെട്ട മദർഷിപ്പ് ഒക്ടോബർ നാലിന് വിഴിഞ്ഞത്ത് നങ്കൂരമിടും. തുറമുഖത്തിന്‍റെ  പ്രവർത്തനങ്ങൾക്കാവശ്യമായ ക്രെയിനുമായാണ് മദർഷിപ്പ് എത്തുന്നത്. നീണ്ട അനിശ്ചിതത്വം, ഓഖി, കൊവിഡ്, ഒടുവിൽ വിഴിഞ്ഞം സമരം. എല്ലാ പ്രതിസന്ധികളും മറികടന്ന് കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്

 
Follow Us:
Download App:
  • android
  • ios