അന്തിമ വോട്ടർ പട്ടിക കണക്കിൽ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 2.66 കോടി വോട്ടർമാരായിരുന്നെന്നും കമ്മീഷൻ അറിയിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ വോട്ടർമാർ 1.49 കോടിയും പ്രവാസി വോട്ടർമാർ 2087 പേരും ട്രാൻസ് ജൻഡർ വോർട്ടർമാരും 276പേരുമാണ്. 2020 ൽ ഉണ്ടായിരുന്നത് 2.76 കോടി വോട്ടർമാരായിരുന്നു. അന്തിമ വോട്ടർ പട്ടിക കണക്കിൽ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത് 2.66 കോടി വോട്ടർമാരായിരുന്നെന്നും കമ്മീഷൻ അറിയിച്ചു.
