Asianet News MalayalamAsianet News Malayalam

'തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണം': വി എസ് അച്യുതാനന്ദൻ

മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്നും വി എസ്

vs achuthananthan against police force on custody murder
Author
Thiruvananthapuram, First Published Jul 4, 2019, 7:51 PM IST

തിരുവനന്തപുരം: കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍റെ വിമർശനം. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്നും വി എസ് പറഞ്ഞു.

പൊലീസ് സേനയെക്കുറിച്ച് അടുത്ത കാലത്തുണ്ടായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് വി എസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറ‍‍ഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വി എസ് പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി സർക്കാരാണ് പൊലീസിന് ജു‍ഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചതെന്ന് ഓർമ്മിപ്പിച്ച അച്യുതാനന്ദൻ ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios