Asianet News MalayalamAsianet News Malayalam

വാളയാർ കേസ്: പൊലീസിനെതിരെ സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ നൽകി

  • വാളയാർ കേസിൽ സാക്ഷിമൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ലെന്ന ആരോപണം ഉയർത്തുന്നുണ്ട്
  • വാളയാറിൽ മരിച്ച ആദ്യത്തെ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
Walayar rape case kerala government appeal plea accuses police investigation
Author
Thiruvananthapuram, First Published Nov 20, 2019, 11:13 AM IST

തിരുവനന്തപുരം: വാളയാർ കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കടുത്ത വിമർശനമാണ് പൊലീസിന് നേരെ ഉന്നയിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ സമ്മതിക്കുന്നുണ്ട്.

വാളയാർ കേസിൽ സാക്ഷിമൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചില്ലെന്ന ആരോപണം ഉയർത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വാളയാറിൽ മരിച്ച ആദ്യത്തെ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവഗണിച്ചുവെന്നും കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

Follow Us:
Download App:
  • android
  • ios