Asianet News MalayalamAsianet News Malayalam

ആദിവാസികൾക്ക് ക്വാറന്റൈൻ സൗകര്യം നിഷേധിച്ച് റിസോർട്ട് ഉടമകൾ; നടപടിയുമായി ജില്ലാ ഭരണകൂടം

വയനാട് വൈത്തിരി പത്താം മൈൽ സിൽവർ വുഡ്സ് റിസോർട്ട് ഉടമകളാണ് ആദിവാസികൾക്ക് ക്വാറന്റൈൻ സൗകര്യം നൽകില്ലെന്ന് നിലപാടെടുത്തത്. തുടർന്ന് റിസോർട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്ത് റിസോർട്ട് ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
 

wayanad resort did not give quarantine facility to tribals
Author
Wayanad, First Published May 13, 2020, 5:54 PM IST

വയനാട്: ആദിവാസികൾക്ക് ക്വാറന്റൈൻ സൗകര്യം നൽകില്ലെന്ന് വയനാട്ടിലെ റിസോർട്ട് ഉടമകൾ. വയനാട് വൈത്തിരി പത്താം മൈൽ സിൽവർ വുഡ്സ് റിസോർട്ട് ഉടമകളാണ് ആദിവാസികൾക്ക് ക്വാറന്റൈൻ സൗകര്യം നൽകില്ലെന്ന് നിലപാടെടുത്തത്. തുടർന്ന് റിസോർട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്ത് റിസോർട്ട് ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ജനറൽ കാറ്റഗറി ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞാണ് റിസോർട്ട് അധികൃതർ ആദിവാസികൾക്ക് അവസരം നിഷേധിച്ചത്. ഇക്കാരണത്താൽ, കുടകിൽ നിന്ന് വന്ന 18 പേരെ റിസോർട്ടിലേക്ക് കയറ്റിയില്ല. രാവിലെ മുതൽ ഈ ആദിവാസികൾ ക്വാറന്റൈൻ സൗകര്യം ലഭിക്കാതെ പുറത്തു കാത്തു നിൽക്കുകയായിരുന്നു. തുടർന്നാണ് വിവരമറിഞ്ഞ് ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടത്. 
 

Follow Us:
Download App:
  • android
  • ios