20000 ത്തോളം ജീവനക്കാരാണ് വാഗ്ദാനം ചെയ്തിട്ടും തുക നൽകാതിരുന്നത്.

തിരുവനന്തപുരം: വയനാട് സാലറി ചലഞ്ചിൽ ദുരിതാശ്വാസ നിധിയിലേക്ക് വാദ്ഗാനം ചെയ്ത തുക നൽകാൻ സാവകാശം നൽകി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ. ഡിഡിഒമാരുടെ തടഞ്ഞ് വച്ച ശമ്പളം നൽകാനും വാഗ്ദാനം ചെയ്ത തുക നൽകാൻ ജീവനക്കാർക്ക് മൂന്ന് മാസത്തെ സാവകാശവും സർക്കാർ നൽകി. മരിച്ച് പോയവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. 20000 ത്തോളം ജീവനക്കാരാണ് വാഗ്ദാനം ചെയ്തിട്ടും തുക നൽകാതിരുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്ത ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ മെയ് മാസത്തെ ശമ്പളം പിടിച്ച് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

YouTube video player