എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു

പത്തനംതിട്ട : സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ്-സിപിഎം ഡീലുണ്ടെന്നും കേന്ദ്ര ഏജൻസികളിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്ന് എഡിജിപി അജിത് കുമാറിന്റെ ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയെ കുറിച്ച് സതീശൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർഎസ്എസ് - സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല. തെളിവുകൾ ശേഖരിച്ച ശേഷമാണ് താൻ അതിനെ കുറിച്ച് പറയുന്നത്. ഇടനിലക്കാർ, പോയ വാഹനം എന്നിവ ഉറപ്പിച്ചു. ഇതെല്ലാം 100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണ്. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു. പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്. അന്ന് പൂര സ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. 

മാറിക്കയറിയത് പരശുറാമിൽ, നീങ്ങി തുടങ്ങിയപ്പോൾ പുറത്തേക്ക് ചാടിയിറങ്ങി; അത്ഭുത രക്ഷപെടൽ, ജീവൻ കാത്ത് ആർപിഎഫ്

YouTube video player