തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ പോരാട്ടം നടക്കുമ്പോൾ രാജ്യം തന്നെ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പറേഷനിലേത്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണായകമാണ് തിരുവനന്തപുരം കോര്‍പറേഷൻ ഭരണം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്നുണ്ട്. 

മൂന്ന് റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. നാല് മണ്ഡലങ്ങൾ പൂര്‍ണ്ണമായും ഉൾക്കൊള്ളുന്ന തിരുവനന്തപുരം കോര്‍പറേഷനിൽ അതിശക്തമായ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയിരുന്നത്. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ  24 വാര്‍ഡ് കഴക്കൂട്ടത്തെ 22 വാര്‍ഡ്,  തിരുനനന്തപുരം മണ്ഡലത്തിലെ 26 വാര്‍ഡ്,   നേമത്തെ 23 വാര്‍ഡ് ഒപ്പം  കോവളം മണ്ഡലത്തിലെ 5 വാര്‍ഡുകളും ഉൾപ്പെടുന്നതാണ്  തിരുവനന്തപുരം കോര്‍പറേഷൻ

രണ്ടും മൂന്നും റൗണ്ടുകളായിരിക്കും വോട്ടെണ്ണലിൽ നിര്‍ണ്ണായകം . അനൂപ് ബാലചന്ദ്രന്‍റെ വിലയിരുത്തൽ കാണാം: