Asianet News MalayalamAsianet News Malayalam

വാക്‌സീന്‍ വിതരണത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം സംവരണം എന്തിന്: തോമസ് ഐസക്

വാക്‌സീന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം എങ്ങനെ മറികടക്കാനാകുമെന്നും വാക്‌സീന്‍ വിതരണത്തിലെ സമയപരിധി എത്രയാണെന്നും തോമസ് ഐസക് ട്വീറ്റില്‍ ചോദിച്ചു.
 

why 25% reservation for private hospitals? Dr. Thomas isaac on New Vaccine policy
Author
Thiruvananthapuram, First Published Jun 7, 2021, 7:45 PM IST

തിരുവനന്തപുരം: വാക്‌സീന്‍ വിതരണത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം സംവരണം എന്തിനാണെന്ന് മുന്‍ധനകാര്യ മന്ത്രിയും സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ ഡോ. തോമസ് ഐസക്. വാക്‌സീന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം എങ്ങനെ മറികടക്കാനാകുമെന്നും വാക്‌സീന്‍ വിതരണത്തിലെ സമയപരിധി എത്രയാണെന്നും തോമസ് ഐസക് ട്വീറ്റില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിഡ്ഢിത്തത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് വാക്‌സീന്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
 

 

രാജ്യത്തെ വാക്സീൻ നയത്തിൽ ഇന്നാണ് കേന്ദ്രം മാറ്റം വരുത്തിയത്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന നിർണായകപ്രഖ്യാപനവും മോദി നടത്തി. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമിക്കുന്നുണ്ട്. നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ നൽകും. സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സീൻ വാങ്ങി നൽകും. അത് സൗജന്യമായിട്ടാണ് നൽകുക. 

Follow Us:
Download App:
  • android
  • ios