Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് മഴ ഒഴിഞ്ഞു,ദുരിതം ഒഴിഞ്ഞില്ല, 200 ഹെക്ടറിലേറെ കൃഷിനാശം,12 വീടുകള്‍പൂര്‍ണമായി തകര്‍ന്നു

വെളളം കയറിയ വീടുകളിൽ ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.

widespread damage in heavy rains in Trivandrum
Author
First Published Oct 17, 2023, 12:26 PM IST

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ കനത്ത മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിൻെറ പ്രാഥമിക കണക്ക്. വെളളം കയറിയ വീടുകളിൽ ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന പ്രദേശങ്ങളാണ് പൂ‍ർണായും വെള്ളിലായത്. മറ്റ് ഭാഗങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്.ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു.പലരും ബന്ധുവീട്ടിലേക്കും ക്യാമ്പുകളിലേക്ക് മാറി. 

മോട്ടോർ വച്ച് കോർപ്പറേൻ വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും എളുപ്പമല്ല. മഴ കനത്ത ദുരിതം വിതച്ച കണ്ണമ്മൂല പുത്തൻപാലം കോളനയിലെ ജനജീവിതം സാധാരണ നിലയിലാവുകയാണ്. പക്ഷെ വീട്ടുപകരങ്ങളും വസ്ത്രങ്ങളുമെല്ലാം വെള്ളം കയറി നശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. കോളനിയിലെ മൂന്ന് വീടുകളില്‍ ഇപ്പോഴും വെള്ളെകെട്ടുണ്ട്. ആമഴിഞ്ചാൻ തോട് കരകവിഞ്ഞു കണ്ണമ്മൂല സനൽകുമാറിൻെറ വീട്ടിൽ കയറിയിരുന്നു. മകള്‍ രാമലയുടെ കല്യാണത്തിനായി വാങ്ങിയ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.12 വീടുകള്‍ പൂർണമായും 58 വീടുകള്‍ ഭാഗമായും തകർന്നുവെന്നാണ് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക്

Follow Us:
Download App:
  • android
  • ios