Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ വീണ്ടും വന്യമൃഗ ആക്രമണം; കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. 

Wild animal attacks again in Wayanad; A tribal woman was killed in a wild elephant attack fvv
Author
First Published Mar 28, 2024, 10:52 AM IST

കല്‍പ്പറ്റ: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണഅ. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 

പിവിആര്‍നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി മൂടിയെന്ന് പരാതി, രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios