Asianet News MalayalamAsianet News Malayalam

രാജ്യത്തെ ആദ്യ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം; സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വൈകും

ജനകീയ പങ്കാളിത്തത്തോടെയുളള വികസനത്തിന് ഏറ്റവും നല്ല മാതൃകയാണ് സ്കൂളുകൾ ഡിജിറ്റലാക്കിയതെന്നും ഉദ്യമത്തിന് തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പിടിഎകളുടേയും വലിയ പങ്കാളിത്തമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

will have to wait a bit more before schools are reopened says chief minister pinarayi vijayan
Author
Trivandrum, First Published Oct 12, 2020, 12:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വൈകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസുകൾ വീണ്ടും തുടങ്ങാൻ കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും. നാടിന്റെ സാഹചര്യം അനുകൂലമാകുമ്പോൾ ഒട്ടും വൈകാതെ അധ്യയനും തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അത് വരെ വിദ്യാർത്ഥികളുടെ പഠനം ഓൺലൈൻ മാർഗത്തിൽ മുന്നോട്ട് കൊണ്ട് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജനകീയ പങ്കാളിത്തത്തോടെയുളള വികസനത്തിന് ഏറ്റവും നല്ല മാതൃകയാണ് സ്കൂളുകൾ ഡിജിറ്റലാക്കിയതെന്നും ഉദ്യമത്തിന് തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പിടിഎകളുടേയും വലിയ പങ്കാളിത്തമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല തകർന്നു എന്ന ആശങ്ക ഇപ്പോൾ ആർക്കുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 41 ലക്ഷം കുട്ടികൾക്കായി 3,74,274 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നൽകിയത്. 12,678 സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് സൗകര്യം 1,19,055 ലാപ്പ് ടോപ്പുകളും 69,944 മൾട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയിൽ നിന്നുള്ള 595 കോടിയും പ്രാദേശിക തലത്തിലെ 135.5 കോടിയുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്.

Follow Us:
Download App:
  • android
  • ios