Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയില്‍ രക്തകറ, ദുരൂഹതയെന്ന് ബന്ധുക്കള്‍

രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയതിടെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Woman dead body found inside toilet in Nedumkandam
Author
Idukki, First Published Aug 7, 2021, 7:05 PM IST

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കവുന്തിയിൽ യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്‍റെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭർത്താവ് അര്‍ജുൻ. രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കിടപ്പു മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ദേവിക ആത്മഹത്യ ചെയ്ത കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios