തിരുവനന്തപുരം: പതിനാറുവയസ്സുള്ള ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ സ്വദേശി ദിവ്യ (30)ആണ് അറസ്റ്റിലായത്.

അയൽവാസിയായ ഭിന്നശേഷിയുള്ള കുട്ടിയെയാണ് ദിവ്യ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ പൊലീസ‌ിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിവ്യയെ പൊലീസ് പിടികൂടുന്നത്.