തിക്കോടി പഞ്ചായത്തില്‍  കോടിക്കല്‍ പ്രദേശത്ത് 12 ആം വാര്‍ഡ് വനിതാ ലീഗാണ് നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്

കോഴിക്കോട്: മാസ്കിനെതിരെ പ്രചാരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12 ആം വാര്‍ഡ് വനിതാ ലീഗാണ് മാസ്ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്. മാസ്കിന്റെ പാര്‍ശ്വ ഫലമെന്ന പേരില്‍ മരണത്തിലേക്ക് നയിക്കുന്നു തുടങ്ങിയ വാചകങ്ങള്‍ നോട്ടീസിൽ ഉൾപ്പെടുത്തിയതിനാണ് കേസ്. 

കേരള പോലീസ് ആക്ട് 118(e), പകർച്ചവ്യാധി ഓർഡിനൻസിസ്‌ എന്നീ വകുപ്പ് പ്രകാരവുമാണ് കേസ്.പയ്യോളി സിഐ ആണ് സ്വമേധയാ കേസെടുത്തത്