തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 72 വയസായിരുന്നു.

തിരുവനന്തപുരം: സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്‍റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങി 20 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. സംസ്കാരം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വൈകിട്ട് നടക്കും. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം മകനാണ്.