തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; പരാതി കൊടുക്കാൻ സഹായം ആവശ്യമെങ്കില്‍ അതും നല്‍കും: വീണാ ജോര്‍ജ്
പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും.
തിരുവനന്തപുരം: തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.
റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത് സ്വീകരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ടു പോകും. പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ സർവീസസ് കോർപറേഷനിൽ വിജ്ഞാപനം ഇല്ലാതെ നിയമിച്ചത് 186 പേരെ; ഇപ്പോഴും തുടരുന്നത് 135 പേർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം