കേരളത്തിലെ പള്ളിത്തര്‍ക്കങ്ങളില്‍ ഇടതു സര്‍ക്കാരിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. 

കൊച്ചി: അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനമാറിയിച്ച് യാക്കോബായ സഭ തലവന്‍ പാത്രിയര്‍ക്കീസ് ബാവ. കേരളത്തിലെ പള്ളിത്തര്‍ക്കങ്ങളില്‍ ഇടതു സര്‍ക്കാരിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. 

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ യാക്കോബായ സഭ സ്വാഗതം ചെയ്തു. പള്ളിത്തര്‍ക്കത്തില്‍ പ്രതിസന്ധിലായ സഭക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്നും ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഡമാസ്‌കസില്‍ നിന്ന് അയച്ച കത്തില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona