Asianet News MalayalamAsianet News Malayalam

'യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവം, അന്വേഷിക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തിൽ മുഖ്യമമന്ത്രി പ്രതികരിച്ചു. പങ്കെടുക്കാൻ പറ്റാത്ത എം എൽ എമാർ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്. 

yesterdayreceived 1908 complaints  in nava Kerala sadas we will investigate and take action': Pinarayi Vijayan fvv
Author
First Published Nov 19, 2023, 10:56 AM IST

കാസർകോട്: യൂത്ത് കോൺഗ്രസ്‌ വ്യാജരേഖ അതീവ ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിൻ്റെ വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തിൽ മുഖ്യമമന്ത്രി പ്രതികരിച്ചു. പങ്കെടുക്കാൻ പറ്റാത്ത എം എൽ എമാർ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്. 
വല്ലാത്ത മാനസിക സംഘർഷമാകും അവർ അനുഭവിക്കുന്നത്. ഇനിയും അവർ വരുന്ന കാര്യം ആലോചിക്കാവുന്നതാണ്. നേരിട്ട് പരാതി സ്വീകരിക്കുന്നത് സർക്കാരിന് വേണ്ടിയാണ്. ഞങ്ങൾ നേരിട്ട് വാങ്ങിയാലും പ്രോസസ്സ് ചെയ്യുന്നത് ഉദ്യാഗസ്ഥരാണ്. 

ലീഗിന്റെ നിലപാട് കേരളബാങ്കിന്റെ കാര്യത്തിൽ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ അവർക്ക് ഒരാളെ തെരെഞ്ഞെടുക്കാമായിരുന്നു. അതിന്റെ നടപടി ക്രമം മാത്രമാണ്. കോൺഗ്രസിന്റെ കേരളത്തിലെ ലീഡർഷിപ് അവധാനത ഇല്ലാതെ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷ എം എൽ എമാർ പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദയിൽ ഇന്നലെ കിട്ടിയത് 1908പരാതികളാണെന്ന് ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സിൽ പങ്കെടുക്കാൻ വൻ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഒരേമനസോടെ ഒത്തു ചേർന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് നേതാവ് നവകേരള സദസ്സില്‍, മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ സംസ്ഥാന കൗൺസിൽ അംഗം എൻഎ അബൂബക്കർ

ഫെഡറൽ തത്വങ്ങൾക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോൾ അത് സർക്കാരിന്റെ ജനകീയത തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാർത്ഥ വിഷയം ചർച്ചയാക്കാതിരിക്കാൻ ബോധം പൂർവ്വം ചിലർ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോൾ ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios