പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
തൃശ്ശൂർ: തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നഗരത്തോട് ചേർന്ന സ്ഥലത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ച പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യ പ്രയോഗവും യുവാവ് നടത്തുന്നുണ്ട്.
ഒരു മണിക്കൂറിലധികമായി ഇയാൾ ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിർത്തുകയാണ്. കെട്ടിടത്തിൽ നിന്നും വടികളും മറ്റും താഴെ തടിച്ചുനിൽക്കുന്ന ആൽക്കൂട്ടത്തിന് നേരെ എറിയുകയും ചെയ്യുന്നുണ്ട്. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് ഭീഷണി മുഴക്കുന്നത്. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമല്ല. മുൻപ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

