കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്താണ് സംഭവം.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. അതേസമയം മരണ കാരണം തൂമ്പ കൊണ്ട് തലയ്ക്കടിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി.