പത്തനംതിട്ട: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ രേഷ്മ മരിയം റോയ്ക്ക് മിന്നുന്ന ജയം. പത്തനംതിട്ടയിലെ അരുവപാലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് രേഷ്മ ജനവിധി തേടിയത്.  യുഡിഎഫിന്റെ സിറ്റിം​ഗ് സീറ്റിൽ നിന്നാണ് രേഷ്മയുടെ വിജയം എന്നത് തിളക്കം കൂട്ടുന്നു. 

480 വോട്ടാണ് രേഷ്മയ്ക്ക് ലഭിച്ചത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി സുജാത മോഹന് ലഭിച്ചത് 380 വോട്ടാണ്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് തൊട്ടുമുമ്പ് നവംബർ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നവംബർ 19നായിരുന്നു പത്രിക നൽകേണ്ട അവസാന തീയതി.