ആലപ്പുഴ: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.  ഇതോടെ ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണം. ചെറിയ പനിയെ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.