Asianet News MalayalamAsianet News Malayalam

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കാസർകോട് സ്വദേശി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി

കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങൽ. യൂത്ത് കോൺ​ഗ്രസ്  തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. 

youth congress Fake Identity Card Case; youthcoongressworker jaison Surrendered at the Police Station fvv
Author
First Published Jan 29, 2024, 3:58 PM IST

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാസർഗോഡ് സ്വദേശി ജെയ്സൺ കീഴടങ്ങി. കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്സൺ കേസിലെ മുഖ്യപ്രതിയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് കീഴടങ്ങൽ. യൂത്ത് കോൺ​ഗ്രസ്  തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. അതേസമയം, കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. 

നേരത്തെ, വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ 'ആപ്പ്' നിർമ്മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദൻ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിർമ്മിക്കാൻ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി ആർ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. 

വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ച്, ഉപേക്ഷിച്ചു; പ്രതി അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios