Asianet News MalayalamAsianet News Malayalam

ഉടുമ്പൻചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ പിടിവലി

സിറ്റിംഗ് എംഎൽഎ ഇഎം അഗസ്തിയെ 2006ൽ തോൽപ്പിച്ച് തുടങ്ങിയ ഇഎസ് ബിജിമോൾ 2011ൽ ചരിത്രം ആവർത്തിച്ചു. 2016ൽ ഭൂരിപക്ഷം 314 വോട്ടിലൊതുങ്ങി. എങ്കിലും ഹാട്രിക് പൂർത്തിയാക്കി

Youth congress KSU demands Peerumade seat
Author
Peerumade, First Published Jan 31, 2021, 9:03 AM IST

ഇടുക്കി: ഉടുമ്പൻചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും ഇടുക്കി കോൺഗ്രസിൽ പിടിവലി. മുൻനിര നേതാക്കൾക്കൊപ്പം യൂത്ത് കോൺഗ്രസ്- കെഎസ്യു നേതാക്കളും അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പീരുമേട് കഴിഞ്ഞ മൂന്ന് തവണയായി സിപിഐക്കൊപ്പമാണ്. 

സിറ്റിംഗ് എംഎൽഎ ഇഎം അഗസ്തിയെ 2006ൽ തോൽപ്പിച്ച് തുടങ്ങിയ ഇഎസ് ബിജിമോൾ 2011ൽ ചരിത്രം ആവർത്തിച്ചു. 2016ൽ ഭൂരിപക്ഷം 314 വോട്ടിലൊതുങ്ങി. എങ്കിലും ഹാട്രിക് പൂർത്തിയാക്കി. അന്ന് തോറ്റ സിറിയക് തോമസ് തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ പരിഗണനാ പട്ടികയിലെ ആദ്യ പേരുകാരൻ. എന്നാൽ മണ്ഡലം പിടിച്ചെടുക്കാൻ കുറച്ചുകൂടി ഊർജ്ജസ്വലരായ ആരെങ്കിലും വരണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെയും- കെഎസ് യുവിന്റെയും ആവശ്യം.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന് പുറമെ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ബിജോ മാണിയും പരിഗണനയിലുണ്ട്. യുവാക്കളെ സ്ഥാനാർത്ഥികളാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പ്രവർത്തകർ പോര് തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios