കോഴിക്കോട്: റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിന് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ്‌ നേതാവിനെ മര്‍ദിച്ചെന്ന് പരാതി. തിരുവമ്പാടി മണ്ഡലം സെക്രട്ടറി അജ്മൽ യു വിന് നേരെയാണ് ആക്രമണമുണ്ടായത്. അജ്മലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമാണത്തിൽ പ്രോജക്ട് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന വീതി ഇല്ലാത്തതിനെ അജ്മൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഎം നേതാക്കളും കരാറുകാരനും ചേർന്ന് അക്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.