കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കെ എസ് ഈ ബി ഓഫിസ് മാർച്ചിൽ ചെറിയതോതിൽ സംഘർഷം. കിഫ്ബിയെപറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആയിരുന്നു മാർച്ച്.

ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകാർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു . എന്നിട്ടും പിരിഞ്ഞു പോകാത്തവരെ അറസ്റ്റ് ചെയ്ത് നീക്കി.