ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍: എളനാട് പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസായിരുന്നു. ആളൊഴിഞ്ഞ വീടിന്‍റെ വരാന്തയിലാണ് മൃതദേഹം അയൽവാസികൾ കണ്ടത്. ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ എട്ടു മാസമായി ജയിലിലായിരുന്നു സതീഷ്. 

Add Asianetnews as a Preferred SourcegooglePreferred

ജാമ്യത്തിലിറങ്ങിയ ശേഷം മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ രണ്ടു ദിവസമായി എളനാട് ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. യുവാവിനെ വെട്ടിക്കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. ആളൊഴിഞ്ഞ വീടിന്‍റെ വരാന്തയിൽ മദ്യപസംഘങ്ങൾ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. കൊലയാളികളെ തിരിച്ചറിയാൻ പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.