പയ്യന്നൂർ: കടുത്ത പനിയെ തുടർന്ന് കണ്ണൂരിൽ യുവാവ് മരിച്ചു. പയ്യന്നൂരിനടുത്ത് രാമന്തളിയിലാണ് സംഭവം. കെവി മനോജ് (37) ആണ് മരിച്ചത്. ഇയാൾ പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡെങ്കിപ്പനിയാണ് രോഗമെന്നാണ് സംശയം. ഏഴാം തീയതിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം.