അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീറിനെ  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീർ (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലെ 3 യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ - ചാത്തമ്പാറ റോഡിൽ ചപ്പാത്ത് മുക്കിലാണ് അപകടം ഉണ്ടായത്.

കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരു മരണം, മരിച്ചത് പെരുവയൽ സ്വദേശി അശ്വിൻ

കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു . പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത് . നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെഞ്ഞാറമൂട്ടിൽ മദ്യ ലഹരിയിൽ അപടകമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ഡ്രൈവർ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു

രാത്രി 11 മണിയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് സമന്വയാ നഗറിൽ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയും നിർത്താതെ മറ്റു വാഹനങ്ങൾക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.

തുടർന്ന് വാഹനാപകടം നേരിൽ കണ്ട പ്രദേശവാസികൾ ആംബുലൻസ് ഡ്രൈവറെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ നഗറിൽ എത്തിയത്.