Asianet News MalayalamAsianet News Malayalam

ആരോപണമുന്നയിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുര. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു.
 

Yovamorcha district president sacked
Author
Kalpetta, First Published Jun 26, 2021, 8:47 AM IST

കല്‍പ്പറ്റ: യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപിച്ചാണ് പുറത്താക്കിയത്. സികെ ജാനുവിന് കോഴ നൽകിയെന്ന വിവാദത്തിന് പിന്നാലെയാണ് നടപടി.

സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുര. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ്  കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു. ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡണ്ട് ലിലില്‍ കുമാറിനെയും പുറത്താക്കി. 

ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തന്‍പുര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios