കണ്ണൂര്‍: ലൈഫ് മിഷൻ കമ്മീഷൻ വിവാദങ്ങൾക്കും ലോക്കര്‍ വിവാദവും കത്തി നിൽക്കെ മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് യുവമോര്‍ച്ച. പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകർ മാര്‍ച്ച് നർത്തിയത്. വീടിന് പരിസരത്തുള്ള വഴിയിൽ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞിരുന്നു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. യുവമോര്‍ച്ചാ പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

കഴിഞ്ഞ ദിവസം ഇപി ജയരാജന്‍റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു