Asianet News MalayalamAsianet News Malayalam

പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം 100 കോടി കടന്നു: അം​ഗങ്ങളായി 20 രാജ്യങ്ങളിൽ നിന്നുളള പ്രവാസികൾ

ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. 

pravasi dividend scheme project by Kerala government for infrastructure development
Author
Thiruvananthapuram, First Published Jul 31, 2020, 11:14 AM IST

കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പ്രവാസികളു‌ടെ വിശ്വാസം നേടിയെടുത്ത് പ്രവാസി ഡിവിഡന്റ് പദ്ധതി. സംസ്ഥാന സർക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോർഡ്‌' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി' വഴി സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചു.

ഇതുവരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. 10 ശതമാനം മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. 2019 ഡിസംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്ക് തുടക്കം മുതൽ മികച്ച സ്വീകരണമാണ് പ്രവാസികൾ നൽകിയത്.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വർഷത്തെ ഡിവിഡൻറ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ കിഫ്‍ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കുന്നു. 

പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം സംബന്ധിച്ച് കിഫ്ബി അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിശദമാക്കി.

കിഫ്ബിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റ്:

 

pravasi dividend scheme project by Kerala government for infrastructure development

മഹാമാരിയിലും പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം. നാടിന്റെ വികസനത്തിന് പ്രവാസികൾ പദ്ധതിയിൽ നിക്ഷേപിച്ച തുക 100 കോടി കവിഞ്ഞു......

മഹാമാരിയുടെ ഈ കഠിന കാലത്തും പ്രവാസികളുടെ വിശ്വാസം നിലനിർത്തുകയാണ് സംസ്ഥാന സർക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോർഡ്‌' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി' . നിക്ഷേപകരിൽ നിന്നായി പദ്ധതി വഴി സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇതു വരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഠിന കാലത്തും പ്രവാസികൾ ഈ പദ്ധതിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ അഭിമാനകരകരമായ ഈ നേട്ടം.ലോകത്തൊരിടത്തും ഇല്ലാത്ത വിധം 10 ശതമാനമെന്ന മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പദ്ധതിയാണിത്.2019 ഡിസംബർ 14 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്ക് തുടക്കം മുതൽ മികച്ച സ്വീകരണമാണ് പ്രവാസികൾ നൽകിയത്.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വർഷത്തെ ഡിവിഡൻറ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കുന്നു. ഭാവി സുരക്ഷിതമാക്കാനുള്ള ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. വെബ് ലിങ്ക്: pravasikerala.org/dividend/

Follow Us:
Download App:
  • android
  • ios