കോഴിക്കോട്: നിപ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന് കൈത്താങ്ങായി താമരശേരി രൂപത. രൂപതാധ്യക്ഷന്‍ മാര്‍. റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ നിര്‍ദേശപ്രകാരം രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി. 

കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സിഒഡിയുടെ ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നല്‍കിയത്. എന്‍95 മാസ്‌കുകള്‍, ഗ്ലൗസുകള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉപയോഗിക്കുന്നതിനുള്ള ത്രീലെയര്‍ മാസ്‌കുകള്‍ എന്നിവയാണ് നല്‍കിയത്. രൂപതാ ചാന്‍സിലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍ എന്നിവര്‍ക്ക് കൈമാറി.