1, നാരങ്ങ- നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. എല്ലിനു ആരോഗ്യം നല്‍കുന്നു. ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച കുറയ്ക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ടത്രെ.
2, ബ്രോക്കോളി- ശരീരത്തിനാവശ്യം വേണ്ട വിറ്റാമിന്‍ കെ ലഭിക്കുന്നു. കൂടാതെ വിറ്റാമിന്‍ സിയും. പിന്നെ ക്യാന്‍സറിനെതിരെ പോരാടാനുള്ള കഴിവുമുണ്ട്.
3, ഡാര്‍ക് ചോക്ലേറ്റ്- ഒരൗണ്‍സിന്റെ നാലിലൊന്നു ഭാഗം കഴിക്കുന്നത് നല്ലതെന്ന് വിദഗ്ദമതം. രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനാകും.
4, ഉരുളകിഴങ്ങ്- രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മറ്റും സഹായമാണത്രെ ഉരുളക്കിങ്ങ്-
5, സാല്‍മണ്‍- ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടത്രെ. ഇത് മാനസിക സമ്മര്‍ദ്ദം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്കെതിരെ ഫലപ്രദമാണത്രെ. അല്‍ഷിമേഴ്സ് പോലയുള്ളവയുടെ സാധ്യത കുറയാനും സഹായകമാണ്.
6, വാല്‍നട്ട്- സാല്‍മണ്‍ പോലെ വാല്‍നട്ടും ഒമേഗ ത്രീ ഫാറ്റി ആസിഡാല്‍ സമ്പന്നമാണ്.
7, അവോക്കാഡോ- 22 ശതമാനം വരെ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബട്ടര്‍ഫ്രൂട്ട് സഹായിക്കുമത്രെ. ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും ഈ പഴം സഹായകമത്രെ.
8, വെളുത്തുള്ളി- രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ വെളുത്തുള്ളിക്കുള്ള കഴിവ് വളരെ പ്രസിദ്ധമാണ്. കൊളസ്ട്രോളും ബ്ലഡ് പ്രഷര്‍ കുറയാനുമൊക്കെ വെളുത്തുള്ളി ഉത്തമമാണ്.
9, ചീര- കണ്ണിന്റെ ആരോഗ്യത്തിന് ചീര വളരെ ഉത്തമമാണമാണ്. രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കാനും സഹായകമാകും.
10, ബീന്‍സ്- ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരാതെ നോക്കാന്‍ ബീന്‍സ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണത്രെ.
